Episodios

  • കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series:
    Oct 22 2024

    ബോറടി മാറ്റാന്‍ കണ്ടുതുടങ്ങി പിന്നെ ജീവിതത്തില്‍ ഉടനീളം കൂടെ കൂടുന്ന ചില കലാസൃഷ്ടികളുണ്ട്. ആക്കൂട്ടത്തില്‍ മുന്‍നിരയില്‍ ഒരുപാടുപേര്‍ സ്ഥാനം നല്‍കിയ സീരിസാണ് FRIENDS. സിനിപോഡ് സിനിമയ്ക്കായി ഇത്തിരി നേരം. FRIENDS. ന്റെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Más Menos
    15 m
  • അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar
    Oct 2 2024



    ഇന്ത്യന്‍ സിനിമയുടെ വിസ്മയം എന്ന് ശങ്കര്‍ സിനിമ ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. തുടരെ ബ്രഹ്‌മാണ്ട ചിത്രങ്ങളിലൂടെ ശങ്കര്‍ ഞെട്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശങ്കര്‍ സിനിമയുടെ പ്രതാപം നഷ്ടപ്പെട്ടോ സിനിപോഡില്‍ നന്ദുവും അജ്മലും വിലയിരുത്തുന്നു. സിനി പോഡ് സിനിമയ്ക്കായി ഇത്തിരിനേരം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Más Menos
    12 m
  • ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Onam Release Movies
    Sep 27 2024

    മലയാളസിനിമയുടെ തേരോട്ടം നടക്കുന്ന സുവര്‍ണ്ണവര്‍ഷമായി മാറിയിരിക്കുകയാണ് 2024. പാന്‍ ഇന്ത്യന്‍ റീച്ച് നേടുന്ന കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിവെച്ച ട്രന്റ്് ഇതാ ഈ ഓണക്കാലത്ത് കിഷ്‌കിന്ധാകാണ്ഡത്തിലും അജയന്റെ രണ്ടാം മോഷണത്തിലുമെത്തി നില്‍ക്കുന്നു. സിനിപോഡിന്റെ ഈ എപിസോഡില്‍ ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളെപ്പറ്റി സംസാരിക്കാം. ഒപ്പം അതിഥിയായി കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശും ചേരുന്നു. കേള്‍ക്കാം സിനിപോഡില്‍ 'സൂപ്പര്‍ഹിറ്റുകളുടെ ഓണക്കാലം'. സിനിപോഡ്-സിനിമയ്ക്കായി ഇത്തിരിനേരം.ഹോസ്റ്റ്: നന്ദു ശേഖര്‍ , അജ്മല്‍ എന്‍.എസ്. ഒപ്പം അതിഥിയായി കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേഷും | Onam Release Movies
    Más Menos
    15 m
  • കാലം കടന്ന് വിജയക്കൊടി; തിയേറ്റര്‍ നിറയ്ക്കുന്ന രണ്ടാം വരവുകള്‍ | re-release
    11 m
  • 'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50
    Jun 22 2024

    അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്. ജൂണ്‍ 22, വിജയ്ക്ക് 50ാം പിറന്നാള്‍. 'സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'. ദളപതിയുടെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും ഒപ്പം അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്




    Más Menos
    14 m
  • വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi
    Jun 19 2024
    വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച്ഡയലോഗുകളുടെ അവസാന വാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ. സിനി പോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Más Menos
    12 m
  • മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty
    May 29 2024

    തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍
    ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് മോളിവുഡ്. അതിന്റെ മുന്‍നിരയില്‍ മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയുമുണ്ട്. ഇക്കൊല്ലം മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രങ്ങളായ ഭ്രമയുഗവും, ടര്‍ബോയും മികച്ച അഭിപ്രായം നേടി. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ വീണ്ടും കളം നിറയുകയാണ്. നന്ദുവിനും അജ്മലിനും ഒപ്പം കേള്‍ക്കാം സിനിപോഡ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Más Menos
    11 m
  • റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies
    May 15 2024
    ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ചുവടുപിടിച്ച് മലയാളത്തിലും റീറിലീസുകള്‍ തരം?ഗമുണ്ടാക്കിത്തുടങ്ങുകയാണ്. കേള്‍ക്കാം സിനിപോഡ് : ''റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്‌സോഫീസ് കുലുക്കുന്ന രണ്ടാംവരവുകള്‍''. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Más Menos
    11 m
adbl_web_global_use_to_activate_T1_webcro805_stickypopup