• ദക്ഷയുടെ കഥ, ആദ്യ പുസ്തകപ്പിറവിയുടെയും

  • Sep 9 2022
  • Length: 5 mins
  • Podcast

ദക്ഷയുടെ കഥ, ആദ്യ പുസ്തകപ്പിറവിയുടെയും

  • Summary

  • ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും കഥാഗതിയെ മുന്നോട്ടു പോകുന്ന ശക്തമായ ഇടപെടലുകളായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നോവലിൽ. ശ്രീദീപ് ചേന്നമംഗലം എന്ന യുവ എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ദക്ഷ’. എഴുത്ത് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും ആയി കരുതുന്നൊരാളുടെ ശ്രദ്ധയും നിഷ്ഠയും ഈ പുസ്തകത്തിലെ ഓരോ വരിയിലും അനുഭവിച്ചറിയാനാകും. അത്രമേൽ കരുതലോടെയാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നതും നോവലിന്റെ ഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും. ഒട്ടേറെയിടങ്ങളിൽ ദക്ഷയുടെ ആത്മഭാഷണങ്ങളിലൂടെയാണ് എഴുത്തു മുന്നോട്ടുപോകുന്നത്. അതു വായനയെ ഉത്തേജിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനായി എന്നതാണു നോവലിനെ വേറിട്ടുനിർത്തുന്നത്. പുതിയകാല ജീവിതത്തെയും ബന്ധങ്ങളെയും കൂടി ദക്ഷയിലൂടെ നമുക്ക് അനുഭവിച്ചറിയാനാകും. കാലത്തിന്റെ ഒരു കൃത്യമായ അടയാളപ്പെടുത്തൽ കൂടി ശ്രീദീപ് തന്റെ വരികൾക്കിടയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഇനി എഴുതാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ശ്രീദീപ്...

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about ദക്ഷയുടെ കഥ, ആദ്യ പുസ്തകപ്പിറവിയുടെയും

Average customer ratings

Reviews - Please select the tabs below to change the source of reviews.