Dilliyazhcha

By: Manorama Online
  • Summary

  • രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക ചലനങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ദില്ലിയാഴ്ച പോഡ്‌കാസ്റ്റ്. ഓരോ ആഴ്ചയിലും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, അല്ലെങ്കിൽ ചർച്ച ചെയ്യാൻ അധികാരികൾ മറന്നു പോയ വിഷയത്തിൽ ആഴത്തിലുള്ള വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Dilliyazhcha is a weekly podcast by Malayala Manorama Delhi Chief of Bureau, Jomy Thomas. It offers an indepth analysis on many issues and concerns that are conveniently forgotten by the ruling class. In short, Dilliyazhcha is all about mapping the social, political and cultural nuances of the national capital to its Malayali audience. For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ഈശ്വരൻ ഏതു പാർട്ടിയുടെ പക്ഷത്ത്?
    Sep 17 2022

    ഈശ്വരനോട് അനുവാദം വാങ്ങിയിട്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് ഗോവയിലെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ വാദം. കോൺഗ്രസിന്റെ നേതാക്കളായിരുന്നവരിൽ ചിലർ ബിജെപിയിൽ ചേരുമ്പോൾ, അതുവരെ അവർ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് എന്തു വില? ഏതു കോൺഗ്രസുകാരനെയും സ്വീകരിക്കാൻ, എങ്ങനെയും വലുപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുമ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാറ്റിവയ്ക്കപ്പെടുന്നു? വിലയിരുത്തുകയാണ് മലയാള മനോരമയുടെ ഡൽഹി ചീഫ് ഒാഫ് ബ്യൂറോ ജോമി തോമസ്, ദില്ലിയാഴ്ച പോഡ്കാസ്റ്റിന്റെ പുതിയ അധ്യായത്തിൽ.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • നാവു നന്നാക്കിയാൽ നാട് നന്നാകുമോ?
    Aug 2 2022

    കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതാണ് നിലവിൽ ബിജെപി വിവാദമാക്കിയിരിക്കുന്നത്. തെറ്റു തെറ്റാണെങ്കിലും, ആ വിഷയത്തെ വലിയ പാതകമായി ചിത്രീകരിക്കാനാണ് ബി ജെ പി മന്ത്രിമാർ ശ്രമിക്കുന്നത്. സത്യത്തിൽ സഭകളിൽ ആദ്യം ചർച്ച ചെയ്യപ്പെടണം എന്നു രാജ്യം ആഗ്രഹിക്കുന്നത് ഒരു നാക്കു പിഴയെ സംബന്ധിച്ച ചർച്ചയാണോ? അതോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണോ?

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?
    Jul 25 2022

    രാജ്യത്തെ പതിനഞ്ചാം രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാനാരോഹിതയാകുന്നത്. പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ഖ്യാതി ഇനി മുർമുവിന് മാത്രമാണ് സ്വന്തം.

    പട്ടിക ജാതിയിൽ നിന്നുള്ളവർ ഇന്ത്യയുടെ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായിട്ടുണ്ട്. എന്നാൽ പട്ടിക വർഗ്ഗത്തിൽ നിന്നുള്ളവരാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ചിട്ടില്ല. മാത്രവുമല്ല ചീഫ് ജസ്റ്റിസ്‌മാരിൽ പതിനാലു പേരും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ ഒന്നാം പദവിയായ രാഷ്ട്രപതി പദത്തിലേക്ക് പട്ടിക വർഗ്ഗവിഭാഗത്തിൽ നിന്നും ഒരു വനിത എത്തുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണ്.
    എന്നാൽ എന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് പട്ടികജാതിയിൽ നിന്നോ പട്ടിക വർഗത്തിൽ നിന്നോ ഒരാൾ കടന്നു വരുന്നത്? അതു സാധ്യമാണോ? രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ചു ശതമാനത്തിലധികം പട്ടികജാതി-പട്ടിക വർഗ ജനവിഭാഗമാണെന്നിരിക്കെ എന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ വിരലിൽ എണ്ണാവുന്നതിലപ്പുറം ആളുകൾ കടന്നുവരുന്നത്? രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഏറ്റവും വലിയ ഭൂരിപക്ഷം പട്ടിക ജാതി വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായി ജയിച്ച കെ ആർ നാരായണനായിരുന്നു, എന്നാൽ എന്തുകൊണ്ടാണ് പട്ടിക വർഗത്തിൽ നിന്ന് രാഷ്ട്രപതിയായി മാറിയ മുർമുവിന് ഏറ്റവും കുറവു ഭൂരിപക്ഷം ലഭിച്ചത്?
    മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ വിശകലനം ചെയ്യുന്നു

    See omnystudio.com/listener for privacy information.

    Show more Show less
    9 mins

What listeners say about Dilliyazhcha

Average customer ratings

Reviews - Please select the tabs below to change the source of reviews.