Episodes

  • ചോരയുടെ മണമുള്ള, ചോളം വിളയുന്ന ‘മരണദ്വീപ്’ | Film Fest Podcast on Movie 'Corn Island' (2014)
    Mar 24 2022

    യുദ്ധക്കളത്തിലെ പോരാട്ടം കാണിക്കാതെതന്നെ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കാനാകും. അതാണ് സിനിമയുടെ മാജിക്. യുക്രെയ്നിനു മേൽ അധികാരം ഉറപ്പിക്കാന്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഈ നാളുകളിൽ ‘കോൺ എലന്റ് (Corn Island 2014)’ എന്ന ജോർജിയൻ ചിത്രം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും രക്തരൂഷിത പോരാട്ടത്തിന്റെ കഥ ഒരു അപ്പൂപ്പനിലൂടെയും കൊച്ചുമകളിലൂടെയും ഏതാനും പട്ടാളക്കാരിലൂടെയും കുറച്ച് ചോളച്ചെടികളിലൂടെയും പറയുകയാണ് ഈ സിനിമ.

    യഥാർഥത്തിൽ കാഴ്ചയുടെ ഉത്സവമാണ് സിനിമ; ഇനി സിനിമയെപ്പറ്റി നമുക്ക് കേട്ടും തുടങ്ങാം, നല്ല സിനിമകളുടെ ആരാധകർക്കായി ആരംഭിക്കുന്നു ‘ഫിലിം ഫെസ്റ്റ്’ പോഡ്‌കാസ്റ്റ് സീരീസ്...

    See omnystudio.com/listener for privacy information.

    Show more Show less
    8 mins