Episodes

  • സർവം നശിപ്പിക്കുന്ന ബ്രഹ്‌മാസ്ത്രം
    Oct 23 2024

    ബ്രഹ്‌മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്‌മാസ്ത്രം തന്നെ. തങ്ങളുടെ ആവനാഴിയിലെ ഏറ്റവും നല്ല ഉപായം എന്ന നിലയ്ക്കുള്ള ശൈലിയായി പോലും ബ്രഹ്‌മാസ്ത്രത്തെ പറയാറുണ്ട്. ഹിന്ദു ഐതിഹ്യങ്ങൾ പ്രകാരം വളരെ കുറച്ചുപേർക്കേ ബ്രഹ്‌മാസ്ത്രവും അതുപയോഗിക്കാനുള്ള സിദ്ധിയും ലഭിച്ചിട്ടുള്ളൂ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The legendary Brahmastra, a weapon of unparalleled power in Hindu mythology. It explores its devastating effects, the select few who possessed it, and its role in epic tales like the Ramayana. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • മെരുക്കാം ആ സമുദ്രങ്ങളെ
    Oct 21 2024

    ഒന്നാലോചിച്ചാൽ നമ്മുടെ ഉള്ളിലും ഒരു വലിയ സമുദ്രമില്ലേ.. വികാരങ്ങൾ ആഞ്ഞടിക്കുന്ന മഹാസമുദ്രം. ഈ സമുദ്രം കടന്നു മുന്നോട്ടുപോകാൻ തുനിയുന്ന ഒരു നാവികനല്ലേ നാം. എത്രയെത്ര കടൽക്കെണികളിലേക്ക് ആ സമുദ്രം നമ്മെ നയിക്കും. ചിലപ്പോൾ ആ വികാരക്കടലിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ ഉറയ്ക്കും, മറ്റു ചിലപ്പോൾ ആടിയുലയും അങ്ങനെ എന്തെല്ലാം അനുഭവങ്ങളാണ് ആ സമുദ്രം നമുക്ക് നൽകുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Embark on a journey of self-discovery as we explore the parallels between conquering the vast ocean and navigating the turbulent waters of our emotions. Discover the inner strength to tame the oceans within. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • കണ്ണനു നൽകിയ മാമ്പഴങ്ങൾ
    Oct 16 2024

    ശ്രീകൃഷ്ണന്റെ ബാല്യകാല കഥകളിൽ പ്രസിദ്ധമാണ് ഒരു പഴക്കച്ചവടക്കാരിയുടേത്. അക്കാലത്ത് മഥുരയിൽ ഒരു പഴക്കച്ചവടക്കാരി ജീവിച്ചിരുന്നു. ഒരിക്കൽ അവർ നന്ദഗോപരുടെയും യശോദയുടെയും വാസസ്ഥലത്തെത്തി. മധുരവും വാസനയുമേറിയ മാമ്പഴങ്ങൾ കണ്ട് ശ്രീകൃഷ്ണന് കൊതിയടക്കാനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    This captivating story from Hindu mythology recounts the charming tale of little Krishna and a fruit vendor in Mathura. Witness the playful nature of Krishna and the miraculous events that unfold as he interacts with the vendor, revealing his divine nature. Prinu Prabhakaran is talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • മനസ്സിൽ ഒരു കോട്ട കെട്ടണം...
    Oct 14 2024

    ലോകം മുന്നോട്ടു പോകുന്നു. ഞാൻ മാത്രം തുടങ്ങിയിടത്തു നിൽക്കുന്നു. ഒരു തുരുത്തിലെന്നവണ്ണം. പലപ്പോഴും നമ്മൾക്ക് തോന്നുന്ന ഒരു ഫീലിങ്ങാണ് ഇത്. നമ്മൾ എന്തെല്ലാമോ ജീവിതത്തിൽ മിസ് ചെയ്യുന്നെന്നും മറ്റുള്ളവർ ആസ്വദിക്കുന്ന ലോകം നമുക്ക് അന്യമാണെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങൾ ഒരു പരിധിവരെ ഇതിനു വഴി വച്ചിട്ടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The common feeling of being left behind in a world driven by social media comparison. It emphasizes the importance of building mental resilience and finding inner peace by understanding the transient nature of emotions and accepting our individual paths. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • ഒന്ന് സമാധാനപ്പെടൂ! എല്ലാം ശരിയാകുമായിരിക്കും
    Oct 9 2024

    നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥിതിന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ചിന്തകളാണ് പ്രധാന പ്രശ്‌നം. ചിന്തകൾ കാടുകയറി പോകുമ്പോൾ നമ്മുടെ മനസ്സ് നമ്മെ തന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The meaning of peace and how to achieve it in our daily lives. It delves into the sources of our unrest, including fear, anxiety, and regrets, and offers practical advice on overcoming them. By focusing on mental strength, adapting to circumstances, and letting go of what we cannot control, we can cultivate a sense of inner peace even amidst life's inevitable challenges. Prinu Prabhakaran is talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • ഒരിക്കലും പൊട്ടാത്ത വിശ്വാസത്തിന്റെ മുത്തുകൾ; ദുര്യോധനന്റെ ഭാര്യയായ ഭാനുമതി
    Oct 9 2024

    കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക്ഷണമുണ്ടായിരുന്നു. ഉറ്റമിത്രമായ കർണനൊപ്പമാണ് ദുര്യോധനൻ രാജപുരത്തെത്തിയത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The lesser-known story of Bhanumati, the wife of Duryodhana, as portrayed in the Mahabharata and later folk tales. It explores her relationship with Duryodhana and Karna, highlighting themes of trust, friendship, and loyalty within the epic narrative. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • തീരുമാനങ്ങളെടുക്കുന്നതിൽ വൈമുഖ്യം; നേരിടാം ജീവിതത്തെ ധീരതയോടെ
    Oct 4 2024

    നമുക്ക് തീരുമാനങ്ങളെടുക്കേണ്ട ഒരുപാട് സന്ദർഭങ്ങളുണ്ട്. പലതിലും നാം തീരുമാനങ്ങളെടുക്കാറുമുണ്ട്. എന്നാൽ ചിലർക്ക് അതത്ര എളുപ്പമല്ല. തീരുമാനങ്ങൾ പാളിപ്പോകുമോ എന്ന ഭയം അവരെ ഗ്രസിക്കാറുണ്ട്. പലപ്പോഴും തീരുമാനങ്ങളെടുക്കാനുള്ള മടി കൊണ്ട് നമ്മൾ ഒന്നും ചെയ്യാതെ തളർന്നു നിൽക്കാം.എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. നമ്മൾ മനുഷ്യരാണ്...ബുദ്ധിയും ബോധവും അറിവുമുള്ള ജീവിവർഗം. നമ്മുടെ ജീവിതത്തിന്‌റെ ഭാഗമാണ് തീരുമാനങ്ങളും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The fear of decision making known as "Decidophobia". It highlights the importance of confident decision making in various aspects of life, using the analogy of military strategy and stock market investments. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • യാത്രകളുടെ പ്രാധാന്യമെന്താണ്?
    Sep 25 2024

    ഓരോ മനുഷ്യന്റെയും ജീവിതം ഒരു യാത്രയാണല്ലേ.. എത്രയെത്ര സ്ഥലങ്ങൾ താണ്ടിയുള്ള ഒരു യാത്ര. അതിൽ നാം പരിചയപ്പെടുന്ന എത്രയോ മനുഷ്യർ, നേരിടുന്ന അനുഭവങ്ങൾ. ഓരോ വർഷം കഴിയുമ്പോഴും ഓരോ നാഴികക്കല്ലുകൾ മനസ്സിൽ നാട്ടി മനുഷ്യജീവിതമെന്ന യാത്ര തുടരുന്നു. എന്നാൽ പറഞ്ഞുവരുന്നത് കവിത്വം തുളുമ്പുന്ന ആ ദാർശനിക യാത്രയെക്കുറിച്ചല്ല.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The transformative power of travel, emphasizing its ability to broaden perspectives, foster cultural understanding, and provide valuable life lessons. More than just leisure, travel is presented as a journey of self-discovery and historical exploration. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
    3 mins